കൊച്ചി: വൃദ്ധദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പോലീസ് ആറ് വർഷത്തിന് ശേഷം പിടികൂടി. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (42)യെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. 2014 ഏപ്രിൽ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ വേണ്ടിയാണ് തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ ജോഷി കൊലപ്പെടുത്തിയത്. പ്രതി മലപ്പുറം പുളിക്കൽ ചെറുകാവ് ചെറുകുത്ത് വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു.
ലോഗ് പെന്റിങ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പോലിസ് മേധാവി കെ കാർത്തിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോഷിയെ അറസ്റ്റ് ചെയ്ത്.
അന്വേഷണ സംഘത്തിൽ ആലുവ ഡിവൈഎസ്പി ടിഎസ് സിനോജ്, ഇൻസ്പെക്ടർ എംകെ രമേഷ്, എഎസ്ഐ നിജു കെ ഭാസ്കർ, എസ്സിപിഒ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Discussion about this post