കോഴിക്കോട്: രാജ്യം മെട്രോമാൻ എന്ന് വിശേഷിപ്പിച്ച ഇ ശ്രീധരൻ ബിജെപിയിലേക്ക് എന്ന് സൂചന. ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഫെബ്രുവരി 20ന് ആരംഭിക്കുന്ന കെ സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാർട്ടിയിൽ ചേരുമെന്നാണ് കെ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ, ധർമ്മജൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ കോൺഗ്രസിൽ ചേർന്നിരുന്നു. സ്റ്റേജ് ആർട്ടിസ്റ്റ് രമേഷ് പിഷാരടിയും ഐശ്വര്യകേരള യാത്രയിൽ വെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.
Discussion about this post