കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഇന്ധനലവിലയില്‍ വര്‍ധനവ്. പതിനൊന്നാം ദിവസമാണ് വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനം രാജ്യത്ത് ഒട്ടാകെ ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്.
ഫെബ്രുവരി 9 മുതല്‍ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് 86.27 രൂപയും നല്‍കണം.
രാജ്യത്ത് പെട്രോളിന് ദിനംപ്രതി വില കൂടുമ്പോള്‍ നേപ്പാളിന്റെ അതിര്‍ത്തി കടക്കുകയും കന്നാസുകളിലും മറ്റുമായി പെട്രോള്‍ വാങ്ങി ജനങ്ങള്‍ വരുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനധികൃതമായി പെട്രോള്‍ കടത്തലും അതിര്‍ത്തിയില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നേപ്പാളില്‍ വില കുറവുള്ളതിനെ തുടര്‍ന്നാണ് ജനം അതിര്‍ത്തി കടക്കുന്നത്.