കൊച്ചി: മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ ജാമ്യം തേടി രഹ്ന ഫാത്തിമ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ പോലീസ് അനാവശ്യ കുറ്റം ചുമത്തി കേസെടുത്തു എന്നാണ് രഹ്ന ഫാത്തിമയുടെ ഹര്‍ജിയിലെ പ്രധാന ആരോപണം.
കഴിഞ്ഞമാസം 28നായിരുന്നു ഫേസ്ബുക്കിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Discussion about this post