മസ്‌ക്കറ്റ്: സമൂഹമാധ്യമങ്ങളിലും മറ്റും കണ്ണീരൊഴുക്കി പ്രത്യക്ഷപ്പെട്ട സലീമിനെ നാം മറന്നു കാണാന്‍ വഴിയില്ല. ഒരു സുപ്രഭാതത്തില്‍ മകളെ കാണാതായതോടെ നെഞ്ചു പിടഞ്ഞ് കണ്ണീരുമായി എത്തിയ ആ പിതാവ് ഏവരുടെയും കണ്ണീര്‍ മാത്രമായി അവശേഷിക്കുകയായിരുന്നു. ഒടുവില്‍ ആ കണ്ണീരിന് പരിഹാരമായി. ദിവസങ്ങള്‍ക്ക് ശേഷം മകള്‍ തിരിച്ചെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രവാസി സലീമിന്റെ മകളും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയുമായ പതിനെട്ടുകാരിയെ കാണാതായത്.
താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവാവിനോടൊത്ത് പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയോടെ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ സ്വയം ഹാജരാവുകയായിരുന്നു. ഇവരുടെ നിക്കാഹ് വെള്ളിയാഴ്ച കോതമംഗലം പോലീസിന്റെ സാന്നിധ്യത്തില്‍ ഉറപ്പിക്കുമെന്ന് സലീം പറഞ്ഞു. ഇനി മകളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സലീം കൂട്ടിച്ചേര്‍ത്തു.
മസ്‌കത്തിലെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലില്‍ ജോലി ചെയ്യുന്ന സലീം മകളെ കാണായതിനെ തുടര്‍ന്ന് വീഡിയോ പങ്കുവെച്ചത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മകളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണം എന്നായിരുന്നു ആ പിതാവിന്റെ അഭ്യര്‍ത്ഥന. ഇതു കണ്ട് ഒട്ടേറെ പേര്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതായും അപകടമൊന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തയായി സലീം പറഞ്ഞു. രണ്ടു മാസം കഴിഞ്ഞ് മാത്രമേ സലീം ജോലി ചെയ്യുന്ന കപ്പല്‍ തീരത്തടുക്കുകയുള്ളൂ. സലീം നേരത്തെ ദുബായിയില്‍ ആയിരുന്നു. പിന്നീട് കപ്പല്‍ ജീവനക്കാരനാവുകയായിരുന്നു.