ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് കോവിഡ്; വാക്‌സിൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: 188 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലുമില്ല: ആരോഗ്യമന്ത്രി

minister harshvardhan

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് സംബന്ധിച്ച് നിലവിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ. കോവിഡിനെതിരെയുള്ള വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

കോവിഡ് 19 രാജ്യത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ രാജ്യം അവസരമാക്കി മാറ്റുകയാണ് ചെയ്തത്. ഒരു ലാബ് എന്നതിൽ നിന്ന് 2500 ലാബുകളിലേക്ക് ലാബുകളുടെ എണ്ണം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കോവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് 19 വാക്‌സിനേഷൻ മൂലം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്‌സിനേഷന് ശേഷം മരണം സംഭവിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പതിവുള്ള പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതായിട്ടാണ് കാണുന്നതെന്നും ഹർഷവർദ്ധൻ പറഞ്ഞു.

Exit mobile version