പത്തനംതിട്ട: കമ്മലിടുന്ന കിഴുത്ത ഒട്ടിക്കാന്‍ നടത്തിയ ബ്യൂട്ടീഷ്യന്റെ ചികിത്സ പാളിയതോടെ യുവതിക്ക് നഷ്ടപ്പെട്ടത് പകുതി ചെവിയാണ്. പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
സംഗതി പരാതിയായതോടെ യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബ്യൂട്ടീഷ്യന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി ഉത്തരവുമിട്ടു. 2016 ഓഗസ്റ്റിലാണ് ഓമല്ലൂര്‍ സ്വദേശിനി കാതിന്റെ കമ്മല്‍ കിഴുത്ത ഒട്ടിക്കാന്‍ പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലെത്തിയത്.
രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കല്‍ ഒഴിച്ചായിരുന്നു ചികിത്സ. ഒരു ചെവിയുടെ കമ്മല്‍ദ്വാരത്തിന് മുകളിലുള്ള ഭാഗം മുതല്‍ താഴേക്ക് അടര്‍ന്നുപോയെന്നാണ് പരാതി. 2016 ല്‍ നടന്ന സംഭവത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
Discussion about this post