കോഴിക്കോട്: പുലർച്ചെ കേട്ട വാർത്ത സത്യമാവല്ലേ എന്ന പ്രാർത്ഥനയിലായിരുന്നു കൊടിയത്തൂരിലെ നിവാസികൾ. ഏറെക്കാലമായി പരിചയമുള്ള കുടുംബത്തിൽ ദാരുണസംഭവം നടന്നത് ഇവർക്ക് വ്ശ്വസിക്കാനാകുന്നില്ല. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തിയത്.
കോഴിക്കോട്, കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലർച്ചെയോടെയാണ് സംഭവം. മുഹ്‌സില എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഷഹീറിന് ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.