കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് തൃശ്ശൂര്‍ മണ്ഡലത്തില്‍ തന്നെ ആയിരിക്കുമെന്ന് പത്മജാ വേണുഗോപാല്‍. പരിചിതമായ ഇടമാണ് തൃശ്ശൂര്‍. വിജയം ഉറപ്പാക്കി മുന്നോട്ട് പോകും.
വലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കളരിയില്‍ തോല്‍വിയെക്കുറിച്ച് മാത്രമാണ് പത്മജയ്ക്ക് പറയാനുള്ളത്. ആദ്യം മുകുന്ദപുരത്ത്, പിന്നീട് കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായ തൃശ്ശൂരില്‍.
പക്ഷെ മുന്‍ വര്‍ഷത്തെ തോല്‍വിയ്ക്ക് കാരണം പ്രവര്‍ത്തകര്‍ക്കുള്ള തെറ്റിദ്ധാരണകളായിരുന്നു എന്നും പത്മജ വിശദീകരിക്കുന്നു. വസ്ത്രത്തിലും കളറിലും വരെ ജനം തെറ്റിദ്ധരിച്ചു. പിന്നില്‍ നിന്ന് പാലം വലിച്ചവര്‍ തെറ്റ് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും ആരോടും അക്കാര്യത്തില്‍ പരാതിയില്ലെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ ഇത്തവണ വനിതയെ പരിഗണിച്ചാല്‍ പത്മജ വേണുഗോപാലിനായിരിക്കും പരിഗണന. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വ സാധ്യത സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം.
Discussion about this post