തിരുവനന്തപുരം: ശബരിമല സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ആത്മഹത്യയുടെ മറവില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്കിയതെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താല്‍ ജനദ്രോഹമാണ്, തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍. ശബരിമല വിഷയത്തിലുള്ള സര്‍ക്കാറിന്റെ നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ വേണുഗോപാലന്‍ നായരുടെ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്. മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ശബരിമലയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ മരണമൊഴിയില്‍ പ്രതിപാദിച്ചിട്ടുമില്ല.
Discussion about this post