തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ കുതിപ്പ്. ഇന്നും വില വര്‍ധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി ഉയര്‍ന്നു. ഈ മാസം ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്.
ഔറംഗബാദിനടുത്ത പര്‍ബനിയില്‍ പെട്രോള്‍വില 100 രൂപ കടന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണ് പര്‍ബനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ ബേഡുസുര്‍ക്കര്‍ അറിയിച്ചു.
ലിറ്ററിന് 100 രൂപ 16 പൈസയാണ്. നാസിക്കിലെ മാന്‍മാഡില്‍ നിന്നാണ് ടാങ്കറുകളില്‍ പര്‍ബനിയില്‍ പെട്രോളെത്തിക്കുന്നത്. പര്‍ബനിയിലേക്ക് 340 കിലോമീറ്ററുണ്ട്. ഓരോ ടാങ്കറിനും 3000 രൂപ അധികം നല്‍കേണ്ടിവരുന്നുണ്ട്. കടത്തുകൂലികാരണമാണ് മറ്റിടങ്ങളിലേക്കാള്‍ ഉയര്‍ന്ന വില.