തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയായ മാതാവിനെ വീടിനുള്ളിൽ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞതായി പരാതി. തിരുവനന്തപുരം ഞാണ്ടൂർകോണത്താണ് വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകൾ കടന്നു കളഞ്ഞത്.
എഴുപതുകാരിയായ സാവിത്രിയെ മകളും ഭർത്താവും ചേർന്ന് വാടക വീട്ടിൽ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. വെള്ളിയാഴ്ച വീട്ടുടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭർത്താവും മടങ്ങി.
പിന്നീട് വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈലാണ് ഇവർ ഞാണ്ടൂർകോണത്ത് വാടക വീട് എടുത്തത്.
Discussion about this post