കൊച്ചി: തലസ്ഥാനത്ത് അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിലെ നടപടികളില്‍ മനംനൊന്താണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തെയാണ് സന്ദീപാനന്ദഗിരി പൊളിച്ചടുക്കുന്നത്. തന്റെ മരണ മൊഴിയില്‍ അദ്ദേഹം പറയുന്നത് ജീവിതം മടുത്തിട്ടാണ് അവസാനിപ്പിച്ചതെന്നാണ്.
ഭക്തന് എന്ത് നിരാശ എന്ത് ഭയം. ഭക്തന്‍ ആത്മഹത്യ ചെയ്യില്ല. ഭീരുവാണ് ആത്മഹത്യ ചെയ്യുന്നത്. നിങ്ങള്‍ ഭീരുവിനെ ഭക്തനെന്ന് വിളിച്ച് ഭക്തരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.
ശരിയായ രീതിയില്‍ ഒരിക്കലെങ്കിലും വ്രതമനുഷ്ഠിച്ച ഒരു അയ്യപ്പഭക്തന്‍ ഒന്നിന്റെ പേരിലും ആത്മഹത്യ ചെയ്യില്ല. കാരണം അയ്യപ്പ സ്വാമി അവനെ പഠിപ്പിക്കുന്നത് കല്ലും മുള്ളും കാലിന് മെത്തയായി സ്വീകരിക്കാനുള്ള വിവേകമാണ് നല്‍കുന്നത്.
ജീവിതത്തില്‍ എന്തെന്ത് വിപരീതങ്ങളുണ്ടായാലും അവയോട് പോരാടേണ്ടത് എങ്ങിനെയെന്ന് പഠിപ്പിക്കുന്നതാണ് 41 ദിവസത്തെ വ്രതങ്ങള്‍.
ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനിടയില്‍ ചിലപ്പോള്‍ ആന ചവിട്ടിയോ പുലിപിടിച്ചോ മരണവും സംഭവിച്ചേക്കാം, എന്നാലും പുറകോട്ട് നോക്കരുത് മുന്നോട്ട്, അതാണ് ഇരുമുടികെട്ട് തലയിലേന്തിയവനോട് പുറംതിരിയരുത് എന്നുപറയുന്നതിന്റെ താത്പര്യമെന്നും അദ്ദേഹം പറയുന്നു.
”ശരിയായ ഭക്തരെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് അടുത്ത കാലത്ത് ചില രാഷ്ട്രീയ നേതാക്കൾ ഇവിടെ നടത്തികൊണ്ടിരിക്കുന്നത്.
ശബരിമലയിലെ നടപടികളിൽ മനം നൊന്ത് അയ്യപ്പഭക്തൻ ആത്മഹത്യ ചെയ്തുവെന്ന്.
എന്ത് നെറികെട്ട പ്രസ്ഥാവനയാണിത്!
അതും അയ്യപ്പ ഭക്തന്റെ പേരിൽ !
ശരിയായ രീതിയിൽ ഒരിക്കലെങ്കിലും വ്രതമനുഷ്ഠിച്ച ഒരു അയ്യപ്പഭക്തൻ ഒന്നിന്റെ പേരിലും ആത്മഹത്യ ചെയ്യില്ല.കാരണം അയ്യപ്പ സ്വാമി അവനെ പഠിപ്പിക്കുന്നത് കല്ലും മുള്ളും കാലിന് മെത്തയായി സ്വീകരിക്കാനുള്ള വിവേകമാണ് നൽകുന്നത്.
ജീവിതത്തിൽ എന്തെന്ത് വിപരീതങ്ങളുണ്ടായാലും അവയോട് പോരാടേണ്ടത് എങ്ങിനെയെന്ന് പഠിപ്പിക്കുന്നതാണ് 41 ദിവസത്തെ വ്രതങ്ങൾ.
ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനിടയിൽ ചിലപ്പോൾ ആന ചവിട്ടിയോ പുലിപിടിച്ചോ മരണവും സംഭവിച്ചേക്കാം,എന്നാലും പുറകോട്ട് നോക്കരുത് മുന്നോട്ട്,അതാണ് ഇരുമുടികെട്ട് തലയിലേന്തിയവനോട് പുറംതിരിയരുത് എന്നുപറയുന്നതിന്റെ താത്പര്യം.
ഇതെല്ലാം ഉൾകൊണ്ട ഭക്തന് എന്ത് നിരാശ എന്ത് ഭയം.
ഭക്തൻ ആത്മഹത്യ ചെയ്യില്ല.ഭീരുവാണ് ആത്മഹത്യ ചെയ്യുന്നത്.
നിങ്ങൾ ഭീരുവിനെ ഭക്തനെന്ന് വിളിച്ച് ഭക്തരെ അപമാനിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോൾ കേരളത്തിൽ നാഴികക്ക് നാല്പതുവട്ടം കേൾക്കുന്നതാണ് ഭക്തനുവേണ്ടി ഏത് അറ്റം വരെയും പോകുമെന്ന്.
അല്ലയോ പൊട്ടന്മാരേ ഭക്തന് പോകാൻ ഒരറ്റമേയുള്ളൂ അത് ഭഗവത് പദമായ മോക്ഷമാണ്.
നിങ്ങൾക്ക് ആർക്ക് സാധിക്കും ആ അറ്റം കാണിക്കാൻ?
നിങ്ങൾക്ക് ആകെ സാധിക്കുന്നത് മുണ്ടുപൊക്കികാണിക്കൽ,കാണിക്കപെട്ടിയിലെ കാണിക്ക.
ഭക്തന്റെ അറ്റം ഭഗവാൻ നോക്കികൊള്ളും.നിങ്ങളുടെ അറ്റം നിങ്ങളും നോക്കി രക്ഷിക്കുക.
പ്രിയ ഭക്തരേ ഈ നെറികേട് നാം തിരിച്ചറിയാൻ ഇനിവൈകരുത്.
മനസ്സിൽ നിന്ന് ഇത്തരക്കാരെ തൂത്തെറിയൂ…
എല്ലാവർക്കും വന്ദേമതരം ഒപ്പം,
ധ്വജപ്രണാമം…🙏🏼”