എട്ട് ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ തട്ടിയെടുത്ത് കുരങ്ങന്മാർ; ഒരു ശിശുവിന് ദാരുണാന്ത്യം

തഞ്ചാവൂർ: തഞ്ചാവൂരിൽ കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശുക്കളിൽ ഒരാൾ മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് കുരങ്ങന്മാർ കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങൻമാർ ഉറങ്ങിക്കിടന്ന 8 ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നു.

വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ നിലവിളിച്ചുകരഞ്ഞെന്ന് കുഞ്ഞുങ്ങളുടെ അമ്മ ഭുവനേശ്വരി പറയുന്നു. കുരങ്ങന്മാർ വീടിന് മുകളിലൂടെ നടന്ന് കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി നോക്കുമ്പോഴാണ് മേൽക്കൂരയ്ക്കു മുകളിൽ ഒരു കുഞ്ഞിനെ കണ്ടെത്തിയത്. മേൽക്കൂരയിൽ നിന്നും ഒരു കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇരട്ടക്കുട്ടികളിലൊരാളെ കുരങ്ങൻമാർ കൊണ്ടുപോയിരുന്നു.

ഓടിപ്പോയ കുരങ്ങന്മാർക്ക് പിന്നാലെ പോയി അന്വേഷിച്ചപ്പോഴാണ് സമീപപ്രദേശത്തു നിന്ന് തന്നെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version