കൊച്ചി: വധുവിനെ മേയ്ക്ക് അണിയിച്ച് സുന്ദരിയാക്കി വിവാഹവേദിയിലേക്ക് കൈപിടിച്ച് എത്തിച്ച വരന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് വികാസിന്റെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വികാസിന്റെ ജീവിതത്തിലേക്ക് എത്തുന്നത് ഷെറിൽ ആണ്. ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ.
നാലുവർഷത്തോളമായി വികാസ് മേക്കപ്പ് ആർടിസ്റ്റ് ആണ്. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകളിലൂടെ വികാസ് ഏറെ പ്രശസ്തനുമാണ്. വധു ഷെറിലിന്റെ കുടുംബം ഒമാനിൽ ബ്യൂട്ടി പാർലറുകൾ നടത്തുകയാണ്. ഷെറിലിനെ മേക്കപ് ചെയ്തതും വികാസ് ആണ്.
വധുവിനെ മേക്ക്അപ്പ് അണിയിച്ചതിന്റൈ വീഡിയോ വികാസ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. സഹോദരിമാർക്കും സഹോദരിയുടെ മക്കൾക്കും വികാസ് തന്നെയാണ് മേക്കപ്പ് ചെയ്തു. ഇത് തന്റെ രണ്ടാമത്തെ ജീവിതമാണെന്നും ഗുരുവായൂരപ്പനു മുന്നിൽ അതിനു തുടക്കമിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വികാസ് പറഞ്ഞു.
ദുർഗ കൃഷ്ണ, ജുവൽ മേരി, ഗോവിന്ദ് പത്മസൂര്യ, ദിവ്യ പിള്ള, ഷിയാസ് കരീം, ലക്ഷ്മി മേനോൻ, ഗോപിക ഗോപകുമാർ, പൂജ മോഹൻ തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.
Discussion about this post