മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന പുഴ മുതൽ പുഴ വരെ ചിത്രത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണെന്ന് ഓർമ്മിപ്പിച്ച് സംവിധായകൻ അലി അക്ബർ. ചിത്രത്തിന്റെ ഒരുക്കങ്ങൾക്കിടെ ജനങ്ങളോട് കൈയ്യയച്ച് സഹായം ചെയ്യാനും മമധർമ്മയെ മറക്കരുതെന്നും ഓർമ്മിപ്പികുകയാണ് സംവിധായകൻ. പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ അവസാനഘട്ട ഒരുക്കത്തിലാണെന്നും നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും വ്യക്തമാക്കിയാണ് സംവിധായകന്റെ കുറിപ്പ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായി തോക്ക് തയാറാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
സിനിമക്കായി അലി അക്ബറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നിർമ്മാണ കമ്പനിയുടെ പേരാണ് മമധർമ്മ. ഒരുകോടിയിലധികം രൂപ സിനിമ നിർമ്മാണത്തിനായി മമധർമ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബർ അറിയിച്ചിരുന്നു. കൂടാതെ സിനിമയിലെ പാട്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു.
മുമ്പ് സിനിമ ചെയ്യുന്നതായി പല ആളുകൾ സംഭാവന ചെയ്ത തുകയിൽ നിന്ന് അലി അക്ബർ ക്യാമറ വാങ്ങിക്കുകയും ചെയ്തിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ യഥാർത്ഥ ചരിത്രം താൻ പറയുമെന്ന നിലപാടെടുത്ത് 1921 കലാപത്തെ ആസ്പദമാക്കി തന്നെ സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
Discussion about this post