കാസര്‍കോട്: പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ് വാക്സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. തങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കുകയുമില്ല. നടപ്പാക്കുകയുമില്ല’ മുഖ്യമന്ത്രി പറഞ്ഞു.
‘സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണ്’ ചില മാധ്യമങ്ങളും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിനെ ആര്‍ക്കും ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഗീയത നാടിനു ആപത്താണ്. ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിച്ചിട്ട് കാര്യമില്ല.’ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിവേരിളകുമെന്ന പേടിയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്ക്കെതിരെ ആയതുകൊണ്ടാണ്.