കോണ്‍ഗ്രസില്‍ ചേര്‍ന്ന സംവിധായകന് മേജര്‍ രവിയെ ആഘോഷിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വിആര്‍ അനൂപ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.
ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പമെന്നും അനൂപ് തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മേജർ രവി കോൺഗ്രസിൽ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ, ഏറ്റവും വർഗീയവിഷം വമിച്ച പ്രസ്താവനകൾ നടത്തിയ ഒരാൾ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോൺഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം. അയാൾ അയാളുടെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലാ. കോൺഗ്രസ് ഇനിയും അയാൾ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാൻ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാൾ പറയുന്നത്, എന്നാലേ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കൂ എന്നും അയാൾ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കിൽ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരാ..
Discussion about this post