മുട്ടിലിഴയുന്ന കാലം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍, ഇന്ന് രണ്ട് വയസ്; മോഡലിംഗ് രംഗത്ത് നിറഞ്ഞ് തൃശ്ശൂരിലെ കൊച്ചുമിടുക്കി സെറ

തൃശ്ശൂര്‍: മുട്ടിലിഴയുന്ന കാലം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങുന്ന തൃശ്ശൂരിലെ മാളയിലെ കുഞ്ഞുസെറയ്ക്ക് ഇപ്പോള്‍ രണ്ട് വയസ്. ഇപ്പോള്‍ മോഡലിംഗ് രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് സെറ. കുഞ്ഞുടുപ്പിട്ട് കാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ എല്ലാം മറന്ന് സെറയുടെ മുഖത്ത് പിന്നെ ഭാവാഭിനയങ്ങള്‍ നിറഞ്ഞ് തുളുമ്പും.

കസവ് മുണ്ടിട്ട് മടക്കി കുത്തി ടീഷര്‍ട്ടുമിട്ട് കലിപ്പ് ലുക്കിലെത്തിയ സെറയുടെ ചിത്രത്തിന് ആരാധകര്‍ കുറച്ചല്ല, ചുവന്ന കുഞ്ഞുടുപ്പിട്ട് മാലാഖയെ പോലെയുള്ള ചിത്രവും സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയിട്ടുണ്ട്. ചിത്രങ്ങള്‍, വൈറലായതോടെ നിരവധി പരസ്യ ചിത്രങ്ങളിലും താരം നിറയുകയാണ്.

മാള പാറോക്കില്‍ സനീഷിന്റേയും സിജിയുടേയും ഏക മകളാണ് സെറ. കുഞ്ഞുന്നാളിലേ എടുത്ത ഫോട്ടോകള്‍ ഓരോന്നും രക്ഷിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതു കണ്ട് ആളുകള്‍ കൈയ്യടിച്ചതോടെ സെറ മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.

മാമോദീസ കാലം മുതലാണ് താരം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അന്നെടുത്ത ചിത്രം വൈറലായതോടെയാണ് കുഞ്ഞുസെറ വലിയ സെറയായത്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് പുറമെ കോവിഡിന് ശേഷം ചില ഹ്രസ്വ ചിത്രങ്ങളിലേക്കും സെറയെ പരിഗണിക്കാനിരിക്കുന്നുണ്ടെന്നാണ് വിവരം. ദുബായിയില്‍ എയര്‍പോര്‍ട്ട് ക്വാളിറ്റി വിഭാഗത്തിലാണ് സെറയുടെ അച്ഛന്‍ സനീഷിന് ജോലി. അമ്മ സിജി അവിടെ നേഴ്സുമാണ്.

Exit mobile version