പെട്ടിമുടി ദുരന്തബാധിതര്‍ക്ക് വീട്; നൂറുദിവസത്തിനുള്ളില്‍ പണി തീര്‍ത്തത് എട്ട് വീടുകള്‍, താക്കോല്‍ദാനം 14ന്

Pettimudy tragedy | Bignewslive

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം 14ന് നടത്തും. വൈദ്യുത മന്ത്രി എംഎം മണിയാണ് താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കുക. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കുറ്റിയാര്‍വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പണി ആരംഭിച്ച് നൂറു ദിസങ്ങള്‍ക്കകമാണ് എട്ടു വീടുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ചത്.

വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ടു പേര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് വീടുകളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ദുരന്തം നടന്ന് ആറു മാസം പിന്നിടുന്ന വേളയില്‍ തന്നെ ദുരന്തബാധിതരുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെയും നേട്ടമായി.

Exit mobile version