തിരുവനന്തപുരം: കൊവിഡ് വാക്സിന് പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് തിരുവനന്തപുരം കളക്ടര്‍ നവജ്യോത് ഖോസ. കൊവിഡ് വാക്സിന് എടുക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് കളക്ടര്‍ അനുഭവം പങ്കിട്ടത്. പ്രിയമുള്ളവരേ, ഉറപ്പുനല്‍കിയതു പോലെ, എന്റെ ഊഴം വന്നപ്പോള്‍ ഞാനും കോവിഡ് വാക്സിന് എടുത്തുവെന്ന് കളക്ടര്‍ കുറിക്കുന്നു.
വാക്സിന് എടുക്കുന്നതിന് മടിക്കാതെ മുന്നോട്ട് വരുമെന്നും സ്വന്തം ഊഴം വരുന്നതു വരെ അതിനായി കാത്തിരിക്കുമെന്നും പ്രതിജ്ഞ എടുത്തു കൊണ്ടാണ് നമ്മള് ജനുവരി 16 മുതല്‍ വാക്സിന് ഡ്രൈവ് ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 42381 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കി. ഇന്ന് മുതല്‍ റവന്യൂ, പോലീസ്, ഫയര്‍ & റെസ്ക്യൂ, എല്‍എസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വാക്സിനേഷന് നല്‍കും.
വാക്സിനേഷന് സമയത്ത് എനിക്ക് ഉണ്ടായ അനുഭവം കൂടി പങ്കുവെക്കുന്നു. കോവിഡ് വാക്സിന് പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടു. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഇഞ്ചക്ഷന് സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കളക്ടര്‍ കുറിക്കുന്നു.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും വാക്സിനേഷന് എടുക്കാന്‍ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയമുള്ളവരേ, ഉറപ്പുനൽകിയതു പോലെ, എന്റെ ഊഴം വന്നപ്പോൾ ഞാനും കോവിഡ് വാക്സിൻ എടുത്തു.
വാക്സിൻ എടുക്കുന്നതിന് മടിക്കാതെ മുന്നോട്ട് വരുമെന്നും സ്വന്തം ഊഴം വരുന്നതു വരെ അതിനായി കാത്തിരിക്കുമെന്നും പ്രതിജ്ഞ എടുത്തു കൊണ്ടാണ് നമ്മൾ ജനുവരി 16 മുതൽ വാക്സിൻ ഡ്രൈവ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 42381 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകി. ഇന്ന് മുതൽ റവന്യൂ, പോലീസ്, ഫയർ & റെസ്ക്യൂ, എൽഎസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മുൻനിര പ്രവർത്തകർക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളിൽ ഇവർക്ക് വാക്സിനേഷൻ നൽകും.
വാക്സിനേഷൻ സമയത്ത് എനിക്ക് ഉണ്ടായ അനുഭവം കൂടി പങ്കുവെക്കുന്നു. കോവിഡ് വാക്സിൻ പൂർണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടു. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഇഞ്ചക്ഷൻ സൈറ്റിൽ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ സംശയങ്ങൾക്ക് ഇടമില്ലെന്നും വാക്സിനേഷൻ എടുക്കാൻ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
നമ്മുടെ ഊഴം വരുമ്പോൾ വാക്സിൻ എടുക്കാൻ നമുക്ക് തയ്യാറായിരിക്കാം.
Discussion about this post