തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി.
മരിക്കുന്നതിന് തൊട്ടു മുന്‍പ് പോലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് കാര്യം വ്യക്തമാക്കുന്നത്. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അയ്യപ്പ ഭക്തരോട് കാണിക്കുന്ന അവഗണന കൊണ്ടാണ് അയ്യപ്പ ഭക്തന് ആത്മഹൂതി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞിരുന്നു.
Discussion about this post