തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് മാര്‍ച്ച് 1ന് ശേഷം അവസാനിപ്പിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കിയത്.
ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയിലുമാണ് നിയമിച്ചിരുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.
മുഖ്യമന്ത്രിക്ക് ആറ് ഉപദേഷ്ടാക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് തത്സ്ഥാനം രാജിവച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. രണ്ട് ഉപദേഷ്ടാക്കളുടെ സേവനം കൂടി അവസാനിപ്പിച്ചതോടെ ഇനി മൂന്ന് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്കുള്ളത്.
Discussion about this post