തിരുവനന്തപുരം: തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി. ഫര്‍ണസ് ഓയില്‍ ഓടയിലൂടെ കടലിലേക്ക് പടര്‍ന്നു. കടലില്‍ രണ്ട് കിലോമീറ്ററോളം ഇത് പരന്നു.
ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മുതലാണ് ഓയില്‍ പടരാന്‍ തുടങ്ങിയത്. രണ്ടു കിലോമീറ്ററോളം ദൂരം എണ്ണ കടലില്‍ പരന്നു. ഇന്ന് പുലര്‍ച്ചെയാണ് എണ്ണച്ചോര്‍ച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വെട്ടുകാട് മുതല്‍ വേളി വരെയാണ് എണ്ണ പടര്‍ന്നിരിക്കുന്നത്.
അതേസമയം,ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു. കടല്‍ തീരത്തെ അവശിഷ്ടം ഉടന്‍ നീക്കം ചെയ്യും. ഇതിനായുള്ള നടപടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
Discussion about this post