തിരുവനന്തപുരം: പ്രശസ്ത ഗായകൻ എംഎസ് നസീം പക്ഷാഘാതം ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയ്യേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികൾക്കായി പാടിയാണ് സ്‌റ്റേജുകളിൽ പ്രശസ്തനായത്.
കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെപിഎസിയിൽ എത്തിച്ചു. കെപിഎസിയിൽ നിരവധി ജനപ്രിയ നാടക ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം പകർന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിൽ നസീം പാടിയിട്ടുണ്ട്.