പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന് പോസ്റ്റ് ചെയ്തത്. മാലിദ്വീപിലെ വെക്കേഷനിടയില്‍ ഭാര്യ പകര്‍ത്തിയ ഫോട്ടോയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
അതേസമയം, ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രം പോസ്റ്റ് ചെയ്തോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സമൂഹമാധ്യമത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഡ്വ. രശ്മിത രാമചന്ദ്രന് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, വിഷയത്തില്‍ പൃഥ്വിക്കൊപ്പമെന്ന് പറഞ്ഞിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു. ഞാന്‍ പൃഥ്വിരാജിനോടൊപ്പമാണ് എന്നാണ് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നത്?” എന്നും അഞ്ജലി ചോദിക്കുന്നു.
രഹ്ന ഫാത്തിമ ബോഡി പെയിന്റിംഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തതും കേസ് എടുക്കാത്തതെന്നുമാണ് രശ്മിത ചോദിച്ചത്.
അഞ്ജലിയുടെ കുറിപ്പ്:
എന്റെ നാട്ടിലേ ആണുങ്ങള് ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജുചേട്ടന് ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നത്?.
Discussion about this post