ന്യൂഡല്‍ഹി; നടിയെ ആക്രണമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്കാന് ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്, സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.
ദിലീപിന്റെ ആവശ്യം തള്ളണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍, കേസിലെ തൊണ്ടിമുതല്‍ ആയതിനാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പങ്കുവയ്ക്കാന്‍ ആകില്ലെന്നും, കേസിലെ രേഖകള്‍ മാത്രമേ ചട്ടപ്രകാരം പങ്കുവയ്ക്കേണ്ടതുള്ളൂവെന്നും അറിയിച്ചു.
ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട്, പ്രതി എന്ന് ആരോപണം നേരിടുന്ന തനിക്ക് നിരപരാധിത്യം തെളിയിക്കണം. അതിനാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മെമ്മറി കാര്‍ഡ് നല്‍കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Discussion about this post