പഴകുളം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റില്‍. പഴകുളം പാലത്തടത്തില്‍ വീട്ടില്‍ ജെസി(31)യെ ആണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജെസിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാലനീതി പ്രകാരമാണ് ജെസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രണ്ടുദിവസം മുന്‍പാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെയും 12 വയസ്സുള്ള ആണ്‍കുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂരില്‍ നിന്നും കാമുകനോടൊപ്പമാണ് ജെസിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2019-ലും ജെസി ഇതേ ആളിന്റെ കൂടെ പോയിരുന്നു. അന്നും അടൂര്‍ പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് വീണ്ടും ജെസി ഒളിച്ചോടിയതും കേസ് എടുത്തതും. കോടതിയില്‍ ഹാജരാക്കിയ ജെസിക്ക് ജാമ്യം ലഭിച്ചു.
Discussion about this post