തിരുവനന്തപുരം: സംവിധായകന് അജയന് അന്തരിച്ചു. പെരുന്തച്ചന് എന്ന ഒറ്റ സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് അദ്ദേഹം. വിഖ്യാത നാടകകാരന് തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്.
പെരുന്തച്ചനിലൂടെ നവാഗത സംവിധായകനുള്ള സംസ്ഥാനദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭരതന്, പത്മരാജന് എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന് അച്ഛന് തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ ജനിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
Discussion about this post