തിരുവനന്തപുരം: സിപിഎം പിരിച്ചു വിട്ട് നേതാക്കള്‍ കാശിക്ക് പോകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം തന്നെ അപ്രായോഗികമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചു, ഈ സാഹചര്യത്തില്‍ സിപിഎം പിരിച്ചുവിടണമെന്നാണ് തന്റെ അഭിപ്രായം, കെ സുരേന്ദ്രന് പറഞ്ഞു.
‘കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടു കൊണ്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം, രാജ്യത്തെയും ദേശീയതയെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടത്. പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോകട്ടെ, അണികളൊക്കെ ബിജെപിയിലേക്കും ദേശീയ പ്രസ്ഥാനങ്ങളിലേക്കും വരട്ടെ’ കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കാന്‍ പോകുന്നുവെന്ന സൂചനയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന് അഭിപ്രായപ്പെട്ടത്.
Discussion about this post