തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴു ആണെന്ന വിമര്‍ശനത്തിന് പിന്നാലെ നടി രേവതി സമ്പത്തിനെതിരെ സൈബര്‍ ആക്രമണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി മോഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയിലുള്ള ഇല മോഡിയുടെ തലയുള്ള പുഴു ഭക്ഷിക്കുന്ന ട്രോള്‍ ഫോട്ടോ പങ്കുവെച്ചാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.
എന്നാല്‍ താരത്തിന്റെ പോസ്റ്റിനെതിരെ ബിജെപി, സംഘപരിവാര്‍ അനുയായികള്‍ സൈബര്‍ ആക്രമണവുമായി രംഗത്തുവന്നു. മോഡിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഇവര്‍ രേവതിക്കെതിരെ ആക്രമണം നടത്തുന്നത്.
അതേസമയം, എന്തൊക്കെ കോലാഹലങ്ങള്‍ സൃഷ്ടിച്ചാലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് രേവതി സമ്പത്ത് മറുപടി കുറിപ്പില്‍ വ്യക്തമാക്കി.
‘നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു’, രേവതി കുറിച്ചു.
”വെറുക്കുന്ന സംഘികളെ,
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്സിലും കേസെടുക്കും, കേസെടുത്തുകൊണ്ടിരിക്കുന്നു, ഏറ്റെടുക്കാന്‍ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചില്‍ പോലെ വരുന്നുണ്ട് മെസ്സേജുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ ടൈംലൈനില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷന്‍ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു ആന്‍ഡ് ഐ സ്റ്റാന്‍ഡ് ബൈ ഇറ്റ്. നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ..
മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചുകൊണ്ടേ ഇരിക്കും”.
വെറുക്കുന്ന സംഘികളെ,
കേന്ദ്ര സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിരന്തരമായി മെസ്സഞ്ചറിലും കമന്റ്…
Posted by Revathy Sampath on Sunday, 7 February 2021
Discussion about this post