കോഴിക്കോട്: കോണ്‍ഗ്രസിന്റെ ശബരിമല ആചാരസംരക്ഷണനിയമം തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രം. ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.
ശബരിമല ആചാരസംരക്ഷണ കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയായിരുന്നു ബിന്ദു അമ്മിണി. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങള്‍ ഉണ്ടായിട്ടും അവയെ അഭിമുഖീകരിക്കാതെ ഒളിച്ചോടിക്കൊണ്ട് കോണ്‍ഗ്രസ് വേറൊരു വിഷയം എടുത്തിട്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഈ വിഷയത്തില്‍ രണ്ട് നിലപാടാണ് ഉള്ളതെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ലോകം മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ‘ഈ ആളുകള്‍ക്ക് നാണമില്ലേ’ എന്നും അവര്‍ പൊട്ടിത്തെറിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു അമ്മിണി.
Discussion about this post