പത്തനംതിട്ട: വീടുകളില്‍ കള്ളന്മാര് കയറുന്നത് പതിവാണ്. എന്നാല്‍ വീട്ടമ്മമാര്‍ പരാതി കൊടുത്ത് മിണ്ടാതിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇതാ അത്തരക്കാര്‍ക്ക മാതൃകയായി ഒരു കിടിലന്‍ വീട്ടമ്മ. ഉറക്കത്തിനിടെ വീടിന്റെ ജനല്‍ കമ്പി വളച്ച് മാല കട്ട കള്ളനെ തന്റെ സ്കൂട്ടറില്‍ പിന്തുടര്ന്ന് മാല കൈക്കലാക്കി വീട്ടമ്മ. ഏകദേശം അര കിലോമീറ്ററോളം സ്കൂട്ടറില്‍ ഇവര്‍ കള്ളനെ പിന്തുടര്ന്നു.
പിന്തുടര്‍ന്നെന്ന് മാത്രമല്ല കള്ളനെ നല്ലരീതിയില്‍ പെരുമാറുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റാന്നിയിലാണ് സംഭവം.
എന്നാല്‍ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുന്നതിനിടെ കള്ളന് ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ വീട്ടമ്മ കൈക്കലാക്കി. പിന്നീട് രാവിലെ അഞ്ചുമണിയോടെ മൊബൈല്‍ ഫോണ്‍ തപ്പി വീട്ടമ്മയുമായി പിടിവലി ഉണ്ടായ സ്ഥലത്തു പരിശോധിക്കാനെത്തിയ കള്ളനെ പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരന് സംശയം തോന്നി പിടിച്ചുനിര്‍ത്തി. സംഭവം അറിഞ്ഞെത്തിയ വീട്ടമ്മ കള്ളനെ ‘കൈകാര്യം’ ചെയ്ത് പോലീസില്‍ ഏല്പിക്കുകയും ചെയ്തു.
Discussion about this post