തിരുവനന്തപുരം: ആശുപത്രിക്കിടക്കയില്‍ വെച്ച് വിവാഹിതരായ ദമ്പതികളുടെ വാര്‍ത്തകള്‍ പലപ്പോഴും നാം മാധ്യമങ്ങളില്‍ കാണാറുണ്ട്. അത്തരത്തില്‍ ആശുപത്രിയില്‍ വെച്ച് ഒന്നായ മനോജിന്റെയും രേവതിയുടെയും വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
വെമ്പായം സ്വദേശിയായ മനോജും കൊല്ലം സ്വദേശിനിയായ രേവതിയുമാണ് ആശുപത്രിയില്‍ വെച്ച് വിവാഹിതരായത്. ഇവര്‍ തമ്മിലുള്ള വിവാഹം ഫെബ്രുവരി നാലിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, മനോജിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു.
ഇതോടെ വിവാഹം അനിശ്ചിതത്ത്വത്തിലായി. തുടര്‍ന്ന് വരന്റെ ശസ്ത്രക്രിയ നടന്ന തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍വച്ചുതന്നെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. വധു വരന്മാരുടെ വേഷത്തിലെത്തിയ മനോജും രേവതിയും ലളിതമായ ചടങ്ങില്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് വിവാഹിതരായി.
എസ്.പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. പി.അശോകനും ജീവനക്കാരും ചടങ്ങിന്റെ ഭാഗമായി.ഇരുവരുടെയും വിവാഹ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണ്.
Discussion about this post