തിരുവനന്തപുരം: ചെത്തുകാരന്റെ മകന് ആയതില്‍ അഭിമാനിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് എംപി കെ സുധാകരന് തനിക്കെതിരെ നടത്തിയ ജാതീയ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സുധാകരന് തന്നെ ആക്ഷേപിച്ചതായി കരുതുന്നില്ല. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. മൂത്ത ജ്യേഷ്ഠനും ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുതൊഴിലറിയാമായിരുന്നു. അതാണ് തന്റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്ത് ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് തന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ആഢംബര ജീവിതമെന്ന് പറയുകയാണെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുമോ-മുഖ്യമന്ത്രി ചോദിച്ചു.
സുധാകരന് പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്നാണ് നോക്കേണ്ടത്. ഷാനിമോള്‍ ഉസ്മാനാണ് ആകെ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സുധാകരന് തന്നെ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക ആദ്യം സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post