കായികപ്രേമികളെ ഹരം കൊള്ളിക്കുന്ന ശബ്ദം എന്ന് പറയുമ്പോഴേ മനസില്‍ തെളിയുന്നത് മറ്റാരുമല്ല, അത് ഷൈജു ദാമോദരന്‍ തന്നെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം എത്തിയിരിക്കുകയാണ്, അത് ശരത്തിന്റെയും അമൃതയുടെയും സേവ് ദ ഡേറ്റ് വീഡിയോയിലാണ്.
ചെണ്ടമേളവും, വടംവലിയും ഒരുക്കി ആവേശം കൊള്ളിക്കുന്ന ഷൈജുവിന്റെ ശബ്ദം കൂടിയും എത്തിയതോടെ സേവ് ദ ഡേറ്റ് ക്ലിക്കാവുകയും ചെയ്തു. ഫോട്ടോഗ്രഫര്‍ മിഥുന്‍ ദേവ് ഒരുക്കിയ പുതിയ സേവ് ദ ഡേറ്റ് വിഡിയോയിലാണ് വ്യത്യസ്തമായ ആശയം കൊണ്ടുവന്നിരിക്കുന്നത്.
ഷൈജു ദാമോദരന്റെ ആവേശകരമായ കമന്ററി…
”പളപളാ മിന്നുന്ന പച്ചമുണ്ടില്‍ വിജയം തങ്ങള്‍ക്കു തന്നെയെന്നുറപ്പിച്ച് കടന്നുവരുന്നത് ടീം മണവാളന്‍. പച്ചമുണ്ട് കൊണ്ട് തങ്ങളുടെ മനക്കരുത്തിനെ വെല്ലുവിളിക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, തോല്‍വിയെന്നത് വെറും കേട്ടുകേള്‍വിയാണെന്ന സൂചന നല്‍കിക്കൊണ്ട് ചുവപ്പിന്റെ ചോരത്തിളപ്പില്‍ പോര്‍ക്കളത്തിലേക്ക് ടീം മണവാട്ടി…”
Discussion about this post