തൃശ്ശൂര്‍: പാര്‍ട്ടിയില്‍ വീണ്ടും സജീവമായി ശോഭാ സുരേന്ദ്രന്‍. പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി യോഗത്തിലെത്തിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ബിജെപി യോഗത്തില്‍ താന്‍ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ എത്തിയെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുടെ ഭാഗമായി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ഇദ്ദേഹം പങ്കെടുക്കുന്ന യോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാന്‍ എത്തിയത്. പദവിയിലുറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നും ശോഭ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍;
‘ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞാന്‍ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടതില്ലല്ലോ.