തിരുവനന്തപുരം: കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്ന വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമെന്നാണ് ലഭിക്കുന്ന വിവരം. വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
കൊവിഡ് വ്യപാനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് കുട്ടികളെ പുറത്ത് കൊണ്ടുവന്നാല്‍ പിഴ ചുമത്തുന്നതെന്ന് വ്യാജ പ്രചരണത്തില്‍ പറയുന്നു. കാട്ടുതീ പോലെ വാര്‍ത്ത ജനങ്ങളിലേയ്ക്ക് എത്തിയതോടെയാണ് വിശദീകരണവുമായി പോലീസ് മേധാവിയും രംഗത്തെത്തിയത്.