തിരുവനന്തപുരം: നടന് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് ബിജെപി അഗത്വം സ്വീകരിച്ചത്.
തിരുവനന്തപുരത്തെ സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. ഇതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കളുണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്ന കാര്യം ബിജെപി സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ആലോചന.
ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം നേരത്തെ തന്നെ കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.