കൊച്ചി: ഡിഗ്രി വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതികരിച്ച് ജസ്നയുടെ പിതാവ്. കരി ഓയിൽ പ്രയോഗം നടത്തിയ അക്രമിയെ തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് ജസ്നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥൻ നായർ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജി വി ഷേർസിയുടെ കാറിന് നേരെ കരിഓയിൽ ആക്രമണം നടത്തിയത്.
പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്. രണ്ട് വർഷം മുമ്പും ചില ആരോപണങ്ങളുമായി പ്രതി എത്തയിരുന്നു. കേസിലെ ലവ് ജിഹാദ് ആരോപണങ്ങൾ തന്റെ അറിവോടെയല്ലെന്നും ജെയിംസ് ജോസഫ് വ്യക്തമാക്കി.
‘എനിക്ക് ആളെ അറിയില്ല. രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്തെ ഒരു ചാനലിൽ ഇയാൾ വന്നിരുന്നു. ഞങ്ങളോടൊക്കെ വളരെ മോശം പെരുമാറ്റമായിരുന്നു അദ്ദേഹം ഞങ്ങളോട് കാണിച്ചത്. അതിനെ ഞങ്ങൾ ചോദ്യം ചെയ്തിരുന്നു. എന്റെ ഓഫീസിൽ ഒരുതവണ വന്നിരുന്നു. അറിവില്ലാതെ പറഞ്ഞതാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഞാനന്ന് ഒഴിവാക്കി വിട്ടു. അയാളുമായിട്ടൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല. അയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,-ജയിംസ് ജോസഫ് പറഞ്ഞതിങ്ങനെ.
പോലീസ് കേസ് അന്വേഷിച്ചില്ലെന്നല്ല ഫലമുണ്ടായില്ലെ്ന് മാത്രമാണ ്തന്റെ ആരോപണം. കേസിൽ വലിയ വഴിത്തിരിവുണ്ടെന്ന് റിട്ട.പത്തനംതിട്ട എസ്പി കെജി സൈമൺ ഉദ്ദേശിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല. പ്രധാനമന്ത്രിക്ക് കത്തയച്ചതിൽ പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദാണെന്ന ആരോപണത്തെ കുറിച്ച് പറയാൻ അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ബിജെപി പ്രവർത്തകർ രംഗത്തുണ്ടെന്ന കാര്യവും ജയിംസ് ജോസഫ് സമ്മതിച്ചു.
നിലവിൽ ജസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്ന അനൗദ്യോഗിക വിവരമാണ് കുടുംബം വിശ്വസിക്കുന്നത്. അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ടാണ് താൻ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നത്. താൻ പറയുന്നതല്ല മാധ്യമങ്ങളിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post