തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തില്‍ സാഹിത്യകാരന് ബെന്യാമിന് മാപ്പുപറഞ്ഞതിന് പിന്നാലെ മറുപടിക്കുറിപ്പുമായി കെഎസ് ശബരീനാഥന് എംഎല്‍എ. ശബരീനാഥന് എംഎല്‍എയുമായി നടന്ന വാക്പോരിലെ പരാമര്‍ശം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ കഴിഞ്ഞദിവസം ഖേദപ്രകടനവുമായി സാഹിത്യകാരന് ബെന്യാമിന് രംഗത്ത് വന്നിരുന്നു.
ബെന്യാമിന് മനസുതുറന്ന് എഴുതിയതിലെ സന്തോഷം പ്രകടിപ്പിച്ച ശബരീനാഥന്
തന്റെ പ്രതികരണങ്ങളിലെ ഖേദപ്രകടനവും നടത്തി. ബെന്യാമിന് എടുത്ത കുടുംബ ചിത്രവും പങ്കുവച്ചാണ് ശബരീനാഥന്റെ കുറിപ്പ്.
മനസ്സുതുറന്ന് എഴുതിയതില്‍ അതിയായ സന്തോഷമുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പു ഒരു രാഷ്ട്രീയവിവാദത്തില്‍ അനുചിതമായ ചില വാക്കുക്കള്‍ അദ്ദേഹത്തില്‍ നിന്ന് വന്നപ്പോള്‍ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ബെന്യാമിന്റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി.
അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ട്. ഇന്ന് ആ ഓര്‍മ്മകള്‍ മായ്ച്ചു കളയുവാന്‍ നടത്തിയ ശ്രമത്തില്‍ ഞാനും ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങള്‍ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്’, ശബരീനാഥന് കുറിച്ചു.
"When one forgives, two souls are set free…"
ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ് കണ്ടു. മനസ്സുതുറന്ന് എഴുതിയതിൽ അതിയായ…
Posted by Sabarinadhan K S on Monday, 1 February 2021
Discussion about this post