കൊച്ചി: മുസ്ലിങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകര്‍ സിപിഐഎമ്മാണെന്ന് മന്ത്രി എംഎം മണി. മുസ്ലിങ്ങളുടെ മുഴുവന്‍ അവകാശവും ലീഗിനല്ലെന്നും തലശ്ശേരി, മാറാട്, കലാപ കാലത്ത് മുണ്ടു മടക്കിക്കുത്തി നിന്നത് സിപിഐഎമ്മുകാരാണെന്നും മന്ത്രി പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ മുസ്ലിം ലീഗിനെതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് സിപിഐഎം വിലയിരുത്തിയതിനുപിന്നാലെയാണ് എംഎം മണിയുടെ പ്രതികരണം. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് മന്ത്രി എംഎം മണി.
‘മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. അതിന് ഇഎംസ് മുന്‍കൈയ്യെടുത്തപ്പോള്‍ പാകിസ്താനുണ്ടാക്കുന്നു എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. തലശ്ശേരി കലാപ കാലത്ത് മുസ്ലിം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയിട്ടില്ല. അന്നവിടെ പോയി മുണ്ടും മടക്കികുത്തി നിന്നത് എംവി രാഘവനും ഇഎംഎസും പിണറായി വിജയനുമാണ്’- മന്ത്രി പറഞ്ഞു.
എംഎം മണിയുടെ വാക്കുകള്‍,
മുസ്ലിം ന്യൂനപക്ഷം, ക്രിസ്ത്യന്‍ ന്യൂനപക്ഷം എന്നു പറഞ്ഞാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ലല്ലോ. മുസ്ലിങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകര്‍ സിപിഐഎമ്മാണ്. തലശ്ശേരി, മാറാട് കലാപങ്ങളുടെ നാളുകളില്‍ മുണ്ടുമടക്കികുത്തി നിന്നത് സിപിഐഎമ്മാണ് എന്നോര്‍ക്കണം.
മുസ്ലിം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരും. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. അതിന് ഇഎംസ് മുന്‍കൈയ്യെടുത്തപ്പോള്‍ പാകിസ്താനുണ്ടാക്കുന്നു എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. തലശ്ശേരി കലാപ കാലത്ത് മുസ്ലിം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയിട്ടില്ല.
അന്നവിടെ പോയി മുണ്ടും മടക്കികുത്തി നിന്നത് എംവി രാഘവനും ഇഎംഎസും പിണറായി വിജയനുമാണ്. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ഡല്‍ഹിക്കു പോയ കുഞ്ഞാലിക്കുട്ടിക്ക് എന്തുസംഭവിച്ചെന്നും എംഎം മണി ചോദിച്ചു.
ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനെ കാണുന്നതിനെ വിമര്ശിക്കേണ്ടായിരുന്നുവെന്നും സിപിഐഎം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിജയരാഘവന്റെ പരാമര്‍ശങ്ങളെ ഏറ്റെടുക്കാതെ പാര്‍ട്ടിയിലെ പ്രമുഖരും പരസ്യമായി രംഗത്തെത്തി. മുസ്ലീം ലീഗിനെ മുഖ്യധാരാപാര്ട്ടിയായാണ് താന്‍ കാണുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത പറയുന്നത് സിപിഐഎം അല്ല കോണ്‍ഗ്രസാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ഓതിക്കൊടുക്കുന്ന രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post