ആലപ്പുഴ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ആണ് ആര്‍എസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ഇത് വലിയ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്.
സംഭവത്തില്‍ രഘുനാഥ പിള്ളയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവില്‍ ക്ഷേത്രത്തില്‍ വച്ചാണ് ഫണ്ട് കൈമാറിയത്.
ക്ഷേത്രമേല്‍ശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രര്മ്മാണത്തിനായുള്ള പിരിവ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആലപ്പുഴയിലും നടന്നത്. ക്ഷേത്ര ഭാരവാഹി എന്ന നിലയില്‍ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളിയുടെ വിശദീകരണം.
ഇതിനോടകം നിരവധിയാളുകള്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി ഫണ്ട് പിരിവ് നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post