തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം.
ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. നേരത്തെ ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭക്തരെരെ പ്രവേശിപ്പിക്കാന്‍ മുന്‍പ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
വീണ്ടും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം.
ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി നടത്തും.
Discussion about this post