ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എഎന്‍ രാജന് ബാബു ജെഎസ്എസ് ജനറല്‍ സെക്രട്ടറിയാകും.
ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റാക്കി. ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു.
അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താല്പര്യപ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
1994ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്. വിശ്രമത്തിലുള്ള ഗൗരിയമ്മ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
Discussion about this post