തിരുവനന്തപുരം: മണാലിയിലെ ജിന്നിന് വോട്ട് തേടി കുഞ്ഞിക്കയും രംഗത്ത്. ഫിയേല്‍ രാവേന്‍ എന്ന സ്വീഡന്‍ കമ്പനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടനങ്ങളില്‍ മൈനസ് 30 വരെയുള്ള തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന സ്വീഡന്‍, നോര്‍വെ ഏരിയയില്‍, ആര്‍ട്ടിക്കിള്‍ മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ യാത്രയാണ് ഫിയേല്‍രാവേന്‍ ആര്‍ട്ടിക് പോളാര്‍ എക്‌സ്പിഡിഷന്‍. ഇതിലെ മത്സരാര്‍ത്ഥിയാണ് ബാബ് സാഗര്‍ എന്ന് ഇരട്ട ചങ്കന്‍ ജിന്ന്.
അതിശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോര്‍ത്ത് പോളിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ബാബ് സാഗറര്‍. ഇതിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. നേരത്തെ നടന്‍ പൃഥ്വിരാജും ബാബ് സാഗറിന് വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു.
140ഓളം രാജ്യങ്ങളില്‍ നിന്നും 20 പേര്‍ക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാന്‍ സാധിക്കുന്നത്.
ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി വേര്‍തിരിച്ചു ഓണ്‍ലൈന്‍ വോട്ടിംഗ് വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുക്കപ്പെടും. ഈ മാസം 14 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.
Discussion about this post