തിരുവനന്തപുരം: പ്രഭാഷകനും ഇടത് ചിന്തകനുമായിരുന്ന എംഎന്‍ വിജയനെ ഫുട്ബോള്‍ താരമാക്കി മന്ത്രി ഇപി ജയരാജന്‍. നിയമസഭയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് ജയരാജന് തെറ്റുപ്പറ്റി പോയത്.
എംഎന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉദ്ദേശിച്ചത് ഐഎം വിജയനെയായിരുന്നെങ്കിലും എംഎന്‍ വിജയന്‍ എന്നായിരുന്നു മന്ത്രി പറഞ്ഞത്.
സഭയില്‍ ഇപി ജയരാജന് സമീപത്ത് നിന്ന് ഐഎം വിജയന്‍ എന്ന് തിരുത്തി പറഞ്ഞുകൊടുത്തെങ്കിലും അദ്ദേഹം കേട്ടില്ല. നേരത്തെ ബോക്സിംഗ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ കേരളത്തിന്റെ അഭിമാനതാരമെന്നായിരുന്നു ഇപി വിശേഷിപ്പിച്ചത്.