തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് വിഎസ് അച്യുതാനന്ദൻ ഒഴിഞ്ഞു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. ഇതുവരെ 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷൻ സമർപ്പിച്ചത്. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സ്ഥാനമൊഴിയൽ. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞിരുന്നു.
എൽഡിഎഫ് സർക്കാർ ഭരണത്തിലേറിയതിന് പിന്നാലെ 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്.
നിലവിൽ ലോ കോളേജ് ജംഗ്ക്ഷനിലെ മകൻ വിഎ അരുൺകുമാറിന്റെ വേലിക്കകത്ത് വീട്ടിലാണ് വിഎസിന്റെ താമസം. ചികിത്സയും ആരോഗ്യപ്രശ്നങ്ങളും മൂലം വിഎസ് വീട്ടിൽ വിശ്രമത്തിലായിട്ട് ഒരു വർഷമായി. ഫേസ്ബുക്കിലൂടെയുള്ള പൊതു വിഷയങ്ങളിലെ പ്രതികരണവും ഏതാനം മാസമായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുമ്പോഴാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്.
Discussion about this post