തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ഐഎം വിജയന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഇതിനായി വിജയനെ സമീപിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഐഎം വിജയന്‍ രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം പ്രതിനിധീകരിക്കാന്‍ താല്പര്യമില്ലെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ പ്രതികരിച്ചു.
ഐഎം വിജയന്റെ വാക്കുകള്‍;
‘ചര്‍ച്ചകള്‍ എല്ലാ വര്‍ഷവും നടക്കാറുളളതാണ്. ഞാന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാണ്. വലതുപക്ഷമായാലും ഇടതുപക്ഷമായാലും ബിജെപി ആയാലും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എല്ലാവരേയും വേണം. എല്ലാവരും എന്നെ ഒരു ഫുട്ബോള്‍ കളിക്കാരാനായാണ് കാണുന്നത്. എനിക്കും അതാണ് ആഗ്രഹം. എനിക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് ലഭിക്കുന്ന സ്നേഹം അതുകൊണ്ടാണ്.അതുമതി.
Discussion about this post