സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാട്, പരാതി നല്‍കിയിട്ട് യാതൊരു കാര്യവുമില്ല; സന്ദീപ് വാര്യരുടെ പിതാവിനെതിരെ ബിന്ദു അമ്മിണി

Bindhu Ammini | Bignewslive

തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ തനിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മറുപടിയുമായി സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിനെതിരെ കേരളാ പോലീസിന് പരാതി നല്‍കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് ബിന്ദു തുറന്നടിച്ചു.

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ബിന്ദു സമരക്കാര്‍ക്കൊപ്പം ട്രാക്ടറില്‍ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രമാണ് സ്ത്രീവിരുദ്ധ പരാമര്‍ശത്തോടൊപ്പം ഗോവിന്ദ വാര്യര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റിന് കീഴില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഗോവിന്ദ വാര്യര്‍ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ബിന്ദു അമ്മണി രൂക്ഷ വിമര്ഡശനവുമായി രംഗത്തെത്തിയത്.

ബിന്ദു അമ്മിണിയുടെ വാക്കുകള്‍;

”സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണ്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും കാര്യമില്ല. സംഘപരിവാര്‍ അനുകൂലികളായ കേരളാ പോലീസ് അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.’

Exit mobile version